
Perinthalmanna Radio
Date: 28-04-2023
പെരിന്തൽമണ്ണ: പി.ടി.എം. ഗവ. കോളേജിന്റെ രണ്ടാംഘട്ട അക്രഡിറ്റേഷൻ നടപടികളുടെ ഭാഗമായി നാക് വിദഗ്ധ സംഘത്തിന്റെ ദ്വിദിന സന്ദർശനം തുടങ്ങി. പ്രൊഫ. എച്ച്.കെ. സിങ് ചെയർമാനായ മൂന്നംഗ സംഘത്തിന് കോളേജിൽ ഊഷ്മള സ്വീകരണം നൽകി. അഞ്ചുവർഷത്തെ കോളേജിന്റെ സമഗ്ര വികസന റിപ്പോർട്ട് പ്രിൻസിപ്പൽ ഡോ. കെ. ഹംസ സംഘത്തിനു മുൻപിൽ അവതരിപ്പിച്ചു.
അംഗീകാര നടപടികൾക്കായി നടത്തിയ നവീകരണ പ്രവർത്തനങ്ങൾ കോ -ഓർഡിനേറ്റർ ഡോ. നൂറുൽ അമീൻ വിശദീകരിച്ചു. പഠനവകുപ്പുകളുടെ നേട്ടങ്ങൾ വകുപ്പ് മേധാവികളും അവതരിപ്പിച്ചു. എൻ.എസ്.എസ്., ഭൂമിത്രസേന, കരിയർ സെൽ, പ്ലേസ്മെന്റ് സെൽ, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ റിപ്പോർട്ടുകളും സംഘം പരിശോധിച്ചു. ഉച്ചതിരിഞ്ഞുള്ള സംവാദത്തിൽ വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ, ഫാക്കൽറ്റി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവരുമായി പ്രത്യേകം അഭിമുഖങ്ങൾ നടത്തി. വൈകീട്ട് കലാസന്ധ്യയും ഒരുക്കിയിരുന്നു.
വെള്ളിയാഴ്ച നടക്കുന്ന പീർ ടീം എക്സിറ്റ് യോഗത്തിൽ കോളേജിന്റെ ഗ്രേഡിനെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിക്കും. മുത്തുക്കുടകളും താലപ്പൊലിയും ശിങ്കാരിമേളവുമായാണ് വിദഗ്ധ സംഘത്തെ കോളേജിലേക്ക് സ്വീകരിച്ചത്. ഡോ. സുഹൈൽ അബ്ദുറബ്ബ്, പ്രൊഫ. സമീറ കുഞ്ഞു, പ്രൊഫ. പി. സുഷാന്ത്, ഡോ. രാഖി രാജഗോപാൽ, പ്രൊഫ. ആശ ദിലീപ്, പ്രൊഫ. മണികണ്ഠൻ, പ്രൊഫ. അയിഷ ബീഗം, ഡോ. കെ. ജാബിർ, പ്രൊഫ. മുഹമ്മദ് സലീം, ഡോ. മുഹമ്മദ് ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
