

താഴേക്കോട്: താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ക്ലീൻ ഇന്ത്യാ ക്യാമ്പയിൻ നടത്തി .
സംസ്‌ഥാന ഹയർ സെക്കണ്ടറി എൻ എസ് എസ് സെല്ലിന്റെ നിർദേശ പ്രകാരം നടത്തിയ ക്ലീൻ ഇന്ത്യാ ക്യാമ്പയിനിൽ അൻപത് വളന്റിയേഴ്‌സും പങ്കെടുത്തു. ഓരോ വളന്റിയേഴ്‌സും അവരുടെ വീടിന്റെയും പരിസരത്തുമുള്ള ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ചു സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ശേഖരിക്കുകയായിരുന്നു. ശേഖരിച്ച നൂറു കിലോയിലധികമുള്ള പ്ലാസ്റ്റിക് ശേഖരം താഴേക്കോട് പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. താഴേക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്‌തുപ്പു പിലാക്കൽ ഉദ്‌ഘാടനം ചെയ്തു. ഹരിത കർമ്മ സേന പഞ്ചായത്ത് കോർഡിനേറ്റർ ശിശിര, എൻ എസ് എസ് ലീഡേഴ്‌സ് ആയ ആകാശ് കെ പ്രകാശ്, മുഹമ്മദ് ഫായിസ്, ആദില, മുഹമ്മദ് അഷ്റഫ്, മുനീർ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫിസർ സി പി അൻവർ സ്വാഗതവും വളണ്ടിയർ ലീഡർ ആയിഷ ഷഹ്‌ല പി സി നന്ദിയും പറഞ്ഞു.
