
Perinthalmanna Radio
Date: 15-02-2023
താഴെക്കോട്: താഴെക്കോട് പി ടി എം ഹയർ സെക്കണ്ടറി സ്കൂളിന്റെ നാല്പത്തിയേഴാം വാർഷികവും യാത്രയയപ്പു സമ്മേളനവും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ എം കെ ജയശ്രീ, കെ പി മുഹമ്മദ്, സി ചന്ദ്രിക, എൻ ആയിഷ ബീഗം , ഡോ എൻ ഫിറോസ്, ഗീത നായർ എന്നിവർക്ക് മാനേജ്മെന്റിന്റെയും സ്റ്റാഫിന്റേയും പി ടി എ യുടെയും ഉപഹാരങ്ങൾ വിതരണം ചെയ്തു . സ്കൂൾ വിദ്യാർത്ഥി പി ഫാത്തിമത്ത് ഷിഫ്നയുടെ കവിതാ സമാഹാരം സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ ബ്ലോക്ക് പ്രസിഡണ്ട് എ കെ മുസ്തഫക്ക് നൽകി പ്രകാശനം ചെയ്തു. കേരള സ്റ്റേറ്റ് റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ പി കെ മനീഷ്‌കുമാർ, വെങ്കല മെഡൽ ജേതാക്കളായ കെ അശ്വിൻ കൃഷ്ണ, പി ദിൽഷാദ്, ഫാത്തിമ നദ, ഫാത്തിമ ഷിബില എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. സംസ്ഥാന ശാസ്ത്ര മേളയിൽ മാത്‍സ് പസിൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ ഫാത്തിമ മിൻഹക്ക് ഉപഹാരം നൽകി. എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ താഴേക്കോട്ടെ പാലിയേറ്റീവ് കെയർ സൊസൈറ്റികൾക്ക് ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് എം കെ ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രബീന ഹബീബ്, സ്കൂൾ മാനേജർ നാലകത്ത് മുഹമ്മദ്, പി ടി എ പ്രസിഡണ്ട് പി ടി സക്കീർ ഹുസൈൻ, റിട്ട ഹെഡ് മാസ്റ്റർ എൻ മുഹമ്മദ് മുസ്തഫ , സ്റ്റാഫ് സെക്രട്ടറിമാരായ കെ വിജയൻ, എം പി മുഹമ്മദ് ഹനീഫ, സ്കൂൾ ലീഡർമാരായ സി മുഹമ്മദ് അഷ്റഫ്, ലയാൻ സൈഫ്, എന്നിവർ പ്രസംഗിച്ചു . വിരമിക്കുന്ന അധ്യാപകരായ എം കെ ജയശ്രീ, കെ പി മുഹമ്മദ്, സി ചന്ദ്രിക, എൻ ആയിഷ ബീഗം, ഗീത നായർ എന്നിവർ മറുപടി പ്രസംഗം നടത്തി. രാവിലെ പത്തു മണിക്ക് സ്നേഹ സംഗമം നടത്തി. സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ എൻ റഫീഖ് മുഹമ്മദ് നന്ദിയും പറഞ്ഞു .
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
