Perinthalmanna Radio
Date: 20-05-2023
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതിച്ച (699) താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന് നൂറു ശതമാനം വിജയം. 86 വിദ്യാർഥികൾ ഫുൾ എ പ്ലസുകളും 45 വിദ്യാർത്ഥികൾ 9 എ പ്ലസുകളും നേടി.
ഇവരിൽ നാലു ഇരട്ടകൾ ഫുൾ എ പ്ലസ് നേടിയത് അത്യപൂർവ്വ സംഭവമായി .
കരിങ്കല്ലത്താണി ചേലപ്പറമ്പിൽ അസ്ലമിന്റെയും വഹീദയുടെയും ഇരട്ടകളായ മുഹമ്മദ് അയ്മൻ ,
ആയിഷ യുംന. നാട്ടുകൽ മണലുംപുറം മന്നത്തിൽ കിഴക്കേതിൽ ശങ്കരന്റെയും രുഗ്മിണിയുടെയും ഇരട്ടകളായ
സുപ്രീത ,സുപ്രിയ. നാട്ടുകൽ കുന്നുംപുറം കുലുക്കംപാറ ബഷീറിന്റെയും ഷാനിതയുടെയും ഇരട്ടകളായ അമൽ ബിൻ ബഷീർ ,
അമർ ബിൻ ബഷീർ. താഴേക്കോട് ചെമ്മല മുഹമ്മദ് ഷിഹാബിന്റെയും ശറഫുന്നിസയുടെയും ഇരട്ടകളായ
നാജിയ ശിഹാബ് ,
റാനിയ ശിഹാബ് എന്നീ നാല് ഇരട്ടകളാണ് ഫുൾ എ പ്ലസ് നേടി സ്കൂളിന്റെ ചരിത്ര വിജയത്തിന്റെ ഭാഗമായത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
