Perinthalmanna Radio
Date: 19-06-2023
പുലാമന്തോൾ: നിർമിച്ച് രണ്ട് പതിറ്റാണ്ടിനോട് അടുത്തിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാൽ പുലാമന്തോൾ കുന്തിപ്പുഴ പാലത്തിലെ കുഴികൾ മരണ ക്കെണിയായി മാറി. നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിലെ പാലത്തിന്റെ തുടക്കത്തിൽ തന്നെയുള്ള കുഴിയിൽ ചാടിയ ഓട്ടോറിക്ഷ മറിഞ്ഞ് കഴിഞ്ഞ ദിവസം ഡ്രൈവർ മരിച്ചിരുന്നു.
നിയന്ത്രണം വിട്ട് ഫുട്പാത്തിൽ കയറിയ ഓട്ടോ റോഡിലേക്ക് തെറിച്ച് വീണ ഡ്രൈവറുടെ തലയിലേക്ക് മറിയുകയുമായിരുന്നു. 10 വർഷമായി പാടെ തകർന്ന പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
ചെറിയ വാഹനങ്ങൾ കുഴികളിൽവീണ് മറിയുന്നതും വലിയ വാഹനങ്ങൾ പോലും തകരാറിലാവുന്നതും പതിവാണ്. ദീർഘദൂര സർവിസുകളടക്കം ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങളാണ് രാപ്പകൽ ഭേദമന്യേ ഇതിലൂടെ സഞ്ചരിക്കുന്നത്. പാലം അറ്റകുറ്റപ്പണി നടത്തണമെന്ന് പല തവണ പരാതി പെട്ടെങ്കിലും അധികാരികൾ പുറം തിരിഞ്ഞു നിൽക്കുകയാണ്. 2004 ൽ കെ.ആർ.ബി.ഡി.സിയാണ് പാലം പുതുക്കി പണിതത്.
ആറു വർഷത്തിന് ശേഷം പാലത്തിലെ എട്ട് സ്പാൻ ജോയൻറുകളും തകർന്നു. ഈർച്ചപ്പൊടിയും ടാറും മറ്റും വെച്ച് ഓട്ട അടച്ചെങ്കിലും വീണ്ടും തകരുകയായിരുന്നു. സ്പാൻ ജോയന്റ് തകർച്ചക്ക് പുറമെ പാലത്തിലെ ടാർ അടർന്നു നീങ്ങുകയും ചെയ്തതോടെ നാട്ടുകാർ കെ.ആർ.ബി.ഡി.സിയുടെ ടോൾ ബൂത്തിലെത്തി പ്രതിഷേധിച്ചിരുന്നു. 15 വർഷം ടോൾ പിരിച്ചെടുത്ത ശേഷം കെ.ആർ.ബി.ഡി.സി അധികൃതർ സ്ഥലം വിട്ടതോടെ പാലം നാഥനില്ലാത്ത അവസ്ഥയിലാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ