പുലാമന്തോൾ – കൊളത്തൂർ റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Share to

Perinthalmanna Radio
Date: 31-10-2022

പുലാമന്തോൾ: ഏറെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ പുലാമന്തോൾ – കുളത്തൂർ ഓണപ്പുട റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പല ഭാഗങ്ങളിലും തകർച്ചയുടെ അങ്ങേ അറ്റം എത്തിയ റോഡ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി കരാറുകാർ പോലും ഏറ്റെടുക്കാതെ വാഹന യാത്ര ഏറെ പ്രയാസകരമായിരുന്നു റോഡിൽ പാലൂർ ആലമ്പാറ തുടങ്ങി മിക്കയിടങ്ങളിലും രൂപപ്പെട്ട വൻ കുഴികളിൽ പെട്ട് ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള വാഹന യാത്രികർ അപകടത്തിൽ പെടുന്നത് സാധാരണയായിരുന്നു. റോഡ് പുനർ നിർമാണത്തിനായി വിവിധ സംഘടനകളും വളപുരം സ്വദേശി ഹൈദരലിയുടെ നേതൃത്വത്തിലുള്ള പൊതു പ്രവർത്തകരും മനുഷ്യവകാശ കമ്മീഷൻ അടക്കമുള്ള അധികാരികൾക്ക് നിരവധി തവണ നിവേദനങ്ങളും പരാതികളും നൽകിയിരുന്നു ഇതിനെല്ലാം ഒടുവിലാണ് ഇന്ന് മുതൽ റോഡിലെ കുഴികൾ അടക്കൽ അടക്കമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

Share to