
Perinthalmanna Radio
Date: 26-03-2023
പുലാമന്തോൾ: പഞ്ചായത്തിലെ തിരുത്തിൽ കയർ ഭൂവസ്ത്രം വിരിച്ച് പാർശ്വഭിത്തികൾ സംരക്ഷിച്ച് നവീകരിച്ച കുളം നാടിന് സമർപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് കുളത്തിന്റെ പണികൾ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദാലി, ടി. സാവിത്രി, എം.ടി. നസീറ, ലില്ലിക്കുട്ടി, പ്രമീള, ബ്ലോക്ക് അംഗം ഉമ്മുസൽമ പാലോത്ത്, സി.ഡി.എസ്. അധ്യക്ഷ വി.പി. ജിഷ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ഷബീർ മുഹമ്മദ്, മുംതാസ്, അമൽദാസ്, പ്രശാന്ത്, തൊഴിലുറപ്പ് മേറ്റ് ചന്ദ്രമതി തുടങ്ങിയവർ നേതൃത്വം നൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
