
Perinthalmanna Radio
Date: 14-11-2022
പുലാമന്തോള്‍: പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്. പുലാമന്തോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ ലാബ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 10 ലക്ഷം കുട്ടികളാണ് സ്വകാര്യ സ്കൂളുകളില്‍ നിന്നും പൊതു വിദ്യാലയത്തില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഹയര്‍ സെക്കന്‍ഡറി പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 2.2 കോടി ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വൈസ്പ്രസിഡന്റ് പി.ചന്ദ്രമോഹന്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി.സാവിത്രി, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍ എം.മണി, പ്രധാനാധ്യാപകന് എ.അജയകുമാര്‍, പ്രിന്‍സിപ്പല്‍ എന്‍.കെ ഹരികുമാര്‍, പിടിഎ പ്രസിഡന്റ് എം.ഷബീര്‍, എം.ഇബ്രാഹിം കുട്ടി എന്നിവര്‍ സംസാരിച്ചു.
