Perinthalmanna Radio
Date: 30-10-2022
പെരിന്തൽമണ്ണ: പുലാമന്തോൾ സ്റ്റാൻഡിൽ ബസ് കയറുന്നതുമായി ബന്ധപ്പെട്ട് നില നിൽക്കുന്ന പ്രശ്നം റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയോട് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. കലക്ടർ, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെട്ട റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി രണ്ടു മാസത്തിനുള്ളിൽ അന്വേഷിച്ച് തർക്കം പരിഹരിക്കണമെന്നും അതു വരെ നിലവിലെ സ്ഥിതി തുടരാനും കോടതി ഉത്തരവായി. നിലവിലെ അപാകതകൾ പരിഹരിക്കാതെ ബസ്സ് സ്റ്റാൻഡിൽ കയറുന്നതിന് എതിരെ ബസ്സുടമകളും, തൊഴിലാളികളും സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.
ഒക്ടോബർ 25 മുതൽ പെരിന്തൽമണ്ണ – പട്ടാമ്പി റൂട്ടിൽ ഓടുന്ന എല്ലാ ബസ്സുകളും സ്റ്റാൻഡിൽ കയറണമെന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് തീരുമാനം വന്നപ്പോൾ അപാകതകൾ പരിഹരിക്കാതെ സ്റ്റാൻഡിൽ കയറാനാവില്ലെന്ന് പറഞ്ഞ് ബസ് തൊഴിലാളികൾ പ്രതിഷേധിക്കുകയും, കഴിഞ്ഞ ദിവസം മിന്നൽ പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kcf3RkhQXQkLLaVchwrRgg
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ