
Perinthalmanna Radio
Date: 31-01-2023
പെരിന്തൽമണ്ണ: പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ചയ്ക്ക് ബുധനാഴ്ച തുടക്കമാകും. വൈകീട്ട് നാലിന് കെ.സി.എം. തങ്ങൾ വഴിപ്പാറയുടെ നേതൃത്വത്തിലുള്ള മഖാം സിയാറാത്തോടെയാണ് അഞ്ചു ദിവസത്തെ ചടങ്ങുകൾ തുടങ്ങുന്നത്. തുടർന്ന് മഹല്ല് പ്രസിഡന്റ് പാതാരി അബ്ദുള്ള ഹാജി പതാക ഉയർത്തും. വൈകീട്ട് ഏഴിന് ഉദ്ഘാടന സമ്മേളനം ശുഹദാ ഇസ്ലാമിക് കോളേജ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മഹല്ല് ഖാസി വി. കുഞ്ഞുട്ടി മുസ്ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ വിശിഷ്ടാതിഥിയാവും. അൽ ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. തുടർ ദിവസങ്ങളിൽ മതപ്രഭാഷണം, ശുഹദാ ഫാമിലി മീറ്റ്, മജ്ലിസുന്നൂർ സംഗമം, ദുആ സമ്മേളനം, മൗലീദ് പാരാണം, ഖത്തം ദുആ, അന്നദാനം തുടങ്ങിയവയുണ്ടാകും. മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് സയ്യിദ് അബ്ദുറഹ്മാൻ മുത്തുക്കോയ തങ്ങൾ വല്ലപ്പുഴ നേതൃത്വം നൽകും. മൂന്നിന് ദിക്റ് സ്വലാത്ത് മജ്ലിസ് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
നാലിന് സമാപന സമ്മേളനം സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എൽ.എ. അവാർഡ് ദാനം നടത്തും. പതിനായിരത്തിലേറെപ്പേർക്കുള്ള അന്നദാനത്തോടെ അഞ്ചിന് നേർച്ച സമാപിക്കും. മഹല്ല് ഖത്തീബ് സുബൈർ ഫൈസി, ശുഹദ ഇസ്ലാമിക് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ജാഫർ സ്വാദിഖ് ബാഖവി അൽ ഹൈതമി, മഹല്ല് പ്രസിഡന്റ് പാതാരി അബ്ദുള്ള ഹാജി, ജനറൽ സെക്രട്ടറി പാതാരി ഹംസപ്പ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
