
Perinthalmanna Radio
Date: 04-02-2023
പുത്തനങ്ങാടി: അഞ്ച് ദിവസമായി നടക്കുന്ന പുത്തനങ്ങാടി ശുഹദാ ആണ്ട് നേർച്ചയും അനുസ്മരണ സമ്മേളനവും ഞായറാഴ്ച്ച സമാപിക്കും. രാവിലെ 8 ന് നടക്കുന്ന ഖത്തം: ദു:അ അന്ന ദാനത്തോടെയാണ് നേർച്ച സമാപിക്കുക. വെളിയാഴ്ച്ച നടന്ന മത പ്രദാഷണ സദസ് പാണക്കാട് സാബിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രാഭാഷണം നടത്തി. ശുഹദാ മുദരിസ് കുഞ്ഞി മുഹമ്മദ് ഫൈസി ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഞായറാഴ്ച രാവിലെ ശുഹദ മഖാമിൽ രാവിലെ 8 മണിക്ക് നടക്കുന്ന ഖത്തം ദുആ മൗലിദ് പാരായണ സദസ്സിന് തെയോട്ട് ചിറ ഖാസി അബ്ദുൽ ഷുക്കൂർ മദനി അമ്മിനിക്കാട് നേതൃത്വം നൽകും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ നേർച്ചക്ക് സമാപനമാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
