ഫുട്‌ബാൾ ലോകകപ്പ് മാമാങ്കത്തിൽ വളണ്ടിയർമാരുടെ ലീഡറായി എടപ്പാൾ സ്വദേശി

Share to

Perinthalmanna Radio
Date: 19-11-2022

എടപ്പാൾ: ഖത്തറിൽ നടക്കുന്ന ഫിഫ 2022 ഫുട്‌ബാൾ ലോകകപ്പ് മാമാങ്കത്തിൽ കാണികളെ നിയന്ത്രിക്കുന്ന വളണ്ടിയർമാരുടെ ലീഡറായി മലപ്പുറം എടപ്പാൾ സ്വദേശി റഷീദ് മാണൂർ. സെമി ഫൈനൽ , ഫൈനൽ തുടങ്ങി പത്തോളം മത്സരങ്ങൾ നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ സേവനമനുഷ്ഠിക്കാനുള്ള ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ഈ ലോകകപ്പിലേക്കുള്ള വളണ്ടിയർമാരെ ഇന്റർവ്യൂ ചെയ്തിരുന്ന 600 അംഗ പയനീർ വളണ്ടിയർമാരിൽ ഇദ്ദേഹം ഉണ്ടായിരുന്നു.
ഫിഫ ക്ലബ് വേൾഡ് കപ്പ് , ഫിഫ അറബ് കപ്പ് , അമീർ കപ്പ് , ഐ.എ.എ.എഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് തുടങ്ങി ഒട്ടനവധി കായിക പരിപാടികളിൽ എസ്.പി.എസ് ടീം ലീഡർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

ഖത്തറിലെ മലയാളി വളണ്ടിയർമാരുടെ കൂട്ടായ്മയായ ഖത്തർ മല്ലു വളണ്ടിയേഴ്സ് എന്ന ഗ്രൂപ്പിന്റെ കാര്യനിർവ്വാഹക സംഘത്തിലെ അംഗമാണിദ്ദേഹം.

ഖത്തറിലെ സാമൂഹിക സേവന രംഗത്തെ നിറ സാന്നിദ്ധ്യമായ റഷീദ്, പ്രവാസികളുടെ സംഘടനയായ ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറിയാണ്. 2008 മുതൽ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്ന ഇദ്ദേഹം പ്രവാസ മേഖലയിലെ വിവിധ കൂട്ടായ്മകളുടെ മുൻ നിര സംഘാടകൻ കൂടിയാണ്.

Share to

Leave a Reply

Your email address will not be published. Required fields are marked *