
Perinthalmanna Radio
Date: 11-06-2023
നിലമ്പൂർ: റെയിൽവേ സ്റ്റേഷനിൽ ഫോട്ടോ- വീഡിയോ ചിത്രീകരണത്തിന് മുൻകൂർ അനുമതി വേണം. ഇതു സംബന്ധിച്ച് 2007ലെ വിജ്ഞാപനം റെയിൽവേ പുനപ്രസിദ്ധീകരിച്ചു. പാലക്കാട് ഡിവിഷനിലെ കൊല്ലങ്കോട്, നിലമ്പൂർ റോഡ് സ്റ്റേഷനുകളിൽ വിവാഹ ആൽബങ്ങളുടെ ഉൾപ്പടെ ചിത്രീകരണം വർദ്ധിച്ച സാഹചര്യത്തിലാണ് വിജ്ഞാപനം വീണ്ടും ഇറക്കിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
യാത്രക്കാർക്കും റെയിൽവേയുടെ പ്രവർത്തനങ്ങൾക്കും തടസമില്ലാത്തവിധമാണ് സിനിമ ഉൾപ്പടെയുള്ള വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി റെയിൽവേ സ്റ്റേഷനിൽ അനുമതി നൽകുക.
ഇതിനായി റെയിൽവേ സ്റ്റേഷനുകളെ എക്സ്, വൈ, ഇസെഡ് എന്നിങ്ങനെ മൂന്നായി തരംതിരിക്കും. എക്സ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിൽ ഏറ്റവും ഉയർന്ന നിരക്കും ഇസെഡ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിൽ കുറഞ്ഞ നിരക്കുമാണുള്ളത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
