
Perinthalmanna Radio
Date: 15-06-2023
പെരിന്തല്‍മണ്ണ: റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടന്ന ബൈക്ക് മോഷണങ്ങളുടെ അന്വേഷണം എങ്ങും എത്തിയില്ലെന്നു പരാതി. ചെറുകര സ്വദേശി കൊട്ടാരത്തിങ്ങല്‍ രാജേഷ് ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. കഴിഞ്ഞ മാസം 19 നാണ് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കളവ് പോയത്.
ഇതേക്കുറിച്ചു പെരിന്തല്‍മണ്ണ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാൻ അധികൃതര്‍ തയാറായില്ലെന്നും പരാതിയില്‍ പറയുന്നു. ഒരു മാസത്തിനിടെ എട്ടോളം ബൈക്കുകള്‍ കവര്‍ന്നതായാണ് വിവരം.
ചെറുകര റെയില്‍വെ സ്റ്റേഷനില്‍ നിന്നും മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ട്രെയിൻ യാത്രക്കാര്‍ നിര്‍ത്തിയിടുന്ന ബൈക്കുകളാണ് മോഷ്ടിക്കുന്നത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ പോലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
രാവിലെ ജോലി ആവശ്യാര്‍ഥം സ്വന്തം വാഹനം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തി ട്രെയിനില്‍ പോകുന്നവരുടെ വാഹനങ്ങളാണ് വൈകീട്ട് തിരിച്ച് എത്തുമ്പോഴേക്കും കാണാതാകുന്നത്. മിക്ക വാഹനങ്ങളുടെയും ലോക്ക് പൊട്ടിച്ചാണ് കവരുന്നത്. മോഷണം പതിവായതോടെ റെയില്‍വെ അധികൃതര്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
