കൊച്ചുവേളി യാർഡിൽ നവീകരണം; രാജ്യറാണി എക്സ്പ്രസ് ഡിസംബർ ഏഴു മുതൽ 12 വരെ റദ്ദാക്കി

Share to

നാളെ മുതൽ വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം

Perinthalmanna Radio
Date: 30-11-2022

കൊച്ചുവേളി റെയിൽവേ യാർഡിൽ പ്ലാറ്റ്‌ഫോം നിർമ്മാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട അവസാന ഘട്ട ജോലികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്നു മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യറാണി എക്​സ്​പ്രസ്​ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നാല് ട്രെയിനുകൾ വഴി തിരിച്ചുവിടും.

പൂർണമായി റദ്ദാക്കിയവ

▪️16350 നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്​സ്​പ്രസ്​ (ഡിസംബർ ഏഴുമുതൽ 12 വരെ )
▪️16349 കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി എക്​സ്​പ്രസ്​ (ഡിസംബർ ഏഴുമുതൽ 12 വരെ )
▪️06772 കൊല്ലം- കന്യാകുമാരി മെമു എക്സ്​പ്രസ്​ (ഡിസംബർ ഒന്നു മുതൽ 11 വരെ )
▪️06773 കന്യാകുമാരി- കൊല്ലം മെമു എക്സ്​പ്രസ്​ (ഡിസംബർ ഒന്നു​ മുതൽ 11 വരെ
▪️06429 കൊച്ചുവേളി- നാഗർകോവിൽ എക്സ്​പ്രസ്​ (ഡിസംബർ ഒന്നു​മുതൽ 11 വരെ )
▪️06430 നാഗർകോവിൽ- കൊച്ചുവേളി എക്​സ്​പ്രസ്​ (ഡിസംബർ ഒന്നു മുതൽ 11 വരെ )
▪️12202 കൊച്ചുവേളി- ലോകമാന്യതിക്​ ഗരീബ്​ രഥ്​ എക്​സ്​പ്രസ് (ഡിസംബർ എട്ടുമുതൽ 11 വരെ )
▪️12201 ലോകമാന്യ തിലക്​ – കൊച്ചുവേളി ഗരീബ്​ രഥ്​ എക്​സ്​പ്രസ് (ഡിസംബർ ഒമ്പതുമുതൽ 12 വരെ )
▪️16319 കൊച്ചുവേളി- എസ്​.എം.വി.ടി ബംഗളൂരു ഹംസഫർ എക്​സ്​പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
▪️16320 എസ്​.എം.വി.ടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്​സ്​പ്രസ് (ഡിസംബർ ഒമ്പതു മുതൽ 11 വരെ )
▪️16355 കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്​സ്​പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
▪️16356 മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്​സ്​പ്രസ് (ഡിസംബർ ഒമ്പതു ​​​മുതൽ 11 വരെ )
▪️16342 തിരുവനന്തപുരം- ഗുരുവായൂർ ഇൻറർസിറ്റി (ഡിസംബർ11)
▪️16341 ഗുരുവായൂർ -തിരുവനന്തപുരം ഇന്‍റർസിറ്റി (ഡിസംബർ12)
▪️06423 കൊല്ലം- തിരുവനന്തപുരം എക്സ്​പ്രസ്​ (ഡിസംബർ11)
▪️06426 നാഗർകോവിൽ- കൊല്ലം എക്സ്​പ്രസ് (ഡിസംബർ11)
▪️06427 കൊല്ലം- നാഗർകോവിൽ എക്സ്​പ്രസ്​ (ഡിസംബർ11)
▪️06639 പുനലൂർ- നാഗർകോവിൽ എക്സ്​പ്രസ്​ (ഡിസംബർ11)
▪️06640 കന്യാകുമാരി- പുനലൂർ എക്സ്​​പ്രസ്​ (ഡിസംബർ 11)
▪️16303 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്​ (ഡിസംബർ11)
▪️16304 തിരുവനന്തപുരം- എറണാകുളം വഞ്ചിനാട്​ (ഡിസംബർ11)

ഭാഗിക റദ്ദാക്കൽ

▪️നവംബർ 29ന് പുറപ്പെടുന്ന ഇൻഡോർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് ( 20932) ഡിസംബർ ഒന്നിന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
▪️ആറിന് പുറപ്പെടുന്ന നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി (16350)ഡിസംബർ ഏഴിന് കായംകുളത്ത് യാത്ര അവസാനിപ്പിക്കും
▪️ആറിനും എട്ടിനും പുറപ്പെടുന്ന യശ്വന്ത്പുർ-കൊച്ചുവേളി എക്സ്പ്രസ്(12257) ഏഴ്, എട്ട് തീയതികളിൽ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
▪️ഏഴ്, എട്ട് തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-യശ്വന്ത്പുർ എക്സ്പ്രസ് (12258 )കൊച്ചുവേളിക്ക് പകരം കോട്ടയത്തു നിന്നാകും യാത്ര തുടങ്ങുക.
▪️ഏഴിന് പുറപ്പെടുന്ന ഹുബ്ബള്ളി-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12777 )എട്ടിന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
▪️എട്ടിലെ കൊച്ചുവേളി -ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് (12778 ) കോട്ടയത്തു നിന്ന് യാത്ര തുടങ്ങും.
▪️ആറിനുള്ള ബാവ്നഗർ-കൊച്ചുവേളി എക്സ്ബ്രസ്(19260 ) ഏഴിന് എറണകുളം ടൗണിൽ സർവിസ് അവസാനിപ്പിക്കും.
▪️എട്ടിന് പുറപ്പെടേണ്ട കൊച്ചുവേളി -ബാവ്നഗർ എക്സ്പ്രസ് (19259) എറണാകുളം ടൗണിൽനിന്നാകും മടക്കയാത്ര ആരംഭിക്കുക.
▪️എട്ടിന് പുറപ്പെടേണ്ട യശ്വന്ത്പുർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (22677) ഒമ്പതിന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
▪️ഒമ്പതിനുള്ള കൊച്ചുവേളി-യശ്വന്ത്പുർ സൂപ്പർഫാസ്റ്റ് (22678) കോട്ടയത്തു നിന്ന് യാത്ര തുടങ്ങും.
▪️ഏഴ്, ഒമ്പത് തീയതികളിലെ ചണ്ഡിഗർ-കൊച്ചുവേളി സമ്പർക്കക്രാന്തി (12218 ) യഥാക്രമം ഒമ്പതിനും 11 നും ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും.
▪️10, 12 തിയതികളിലെ കൊച്ചുവേളി-ചണ്ഡിഗർ സൂപ്പർഫാസ്റ്റ് (12217 )ആലപ്പുഴയിൽനിന്നാവും തുടങ്ങുക.
▪️എട്ടിന്‍റെ പോർബന്ധർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (20910) പത്തിന് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
▪️11 ലെ കൊച്ചുവേളി-പോർബന്തർ സൂപ്പർഫാസ്റ്റ് (20909 ) എറണാകുളം ജങ്ഷനിൽനിന്ന് യാത്ര തുടങ്ങും.
▪️11 ലെ തൃച്ചി-തിരുവനന്തപുരം ഇന്‍റർസിറ്റി (22627 ) 11ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.
▪️11 ലെ തിരുവനന്തപുരം- തൃച്ചി ഇൻർസിറ്റി (22628 ) തിരുനെൽവേലിയിൽനിന്നാകും ആരംഭിക്കുക.
▪️11 ലെ ഗുരുവായൂർ- തിരുവനന്തപുരം ഇൻർസിറ്റി (16341 )കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
▪️11 ലെ കൊച്ചുവേളി -ഗോരഖ്പൂർ രപ്തിസാഗർ (12512) എറണാകുളം ജങ്ഷനിൽനിന്നാകും തുടങ്ങുക.
▪️11 ലെ തിരുവനന്തപുരം- ലോകമാന്യതിലക് എക്സ്പ്രസ്(16346 ) വർക്കലയിൽ നിന്നാണ് തുടങ്ങുക.
▪️11 ലെ തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി ( 12082) കൊല്ലത്തു നിന്നാകും യാത്ര തുടങ്ങുക.
▪️10 ലെ ചെന്നൈ – തിരുവനന്തപുരം മെയിൽ (12623 ) 11 ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
▪️11 ലെ തിരുവനന്തപുരം- ചെന്നൈ മെയിൽ (12624 ) കൊല്ലത്തു നിന്നാകും തുടങ്ങുക.
▪️10 ലെ ചെന്നൈ എഗ് മോർ- കൊല്ലം അനന്തപുരി (16723) 11 ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
▪️11 ലെ കൊല്ലം – ചെന്നൈ അനന്തപുരി (16724) തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങും
▪️10 ലെ ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) 11ന് വർക്കലയിൽ യാത്ര അവസാനിപ്പിക്കും.
▪️11 ലെ തിരുവനന്തപുരം- ചെന്നൈസൂപ്പർഫാസ്റ്റ് (12696 ) വർക്കലയിൽ നിന്നാണ് യാത്ര തുടങ്ങുക.
▪️10 ലെ മംഗളൂരു- തിരുവനന്തപുരം മലബാർ (16630 ) 11ന് കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും.
▪️11 ലെ തിരുവനന്തപുരം- മംഗളൂരു (16629) കഴക്കൂട്ടത്തു നിന്ന് യാത്ര തുടങ്ങും.
▪️ഡിസംബർ ആറ്, ഏഴ്,എട്ട്, ഒമ്പത്, 10 തീയതികളിലെ മൈസൂർ- കൊച്ചുവേളി എക്സ്പ്രസ് ( 16315 ) യഥാക്രമം ഏഴ്, എട്ട്, ഒമ്പത്,10, 11 തിയതികളിൽ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

▪️ഏഴ്, എട്ട്, ഒമ്പത്,10, 11 തിയതികളിലെ മൈസൂർ- കൊച്ചുവേളി എക്സ്പ്രസ് ( 16316 ) കൊച്ചുവേളിക്ക് പകരം എറണാകുളത്തു നിന്നാകും യാത്ര തിരിക്കുക.

Share to

Leave a Reply

Your email address will not be published. Required fields are marked *