
Perinthalmanna Radio
Date: 13-12-2022
അങ്ങാടിപ്പുറം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി. ഇന്ന് മുതൽ നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് സർവീസ് പുനഃരാരംഭിക്കും. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് രാജ്യറാണി എക്സ്പ്രസിന്റെ സർവീസ് പൂർണ്ണമായും റദ്ദാക്കിയത് യാത്രക്കാർക്ക് ദുരിതമായിരുന്നു. ഡിസംബർ എഴ് മുതൽ 12 വരെയാണ് സർവീസ് റദ്ദാക്കിയത്. മലയോര മേഖലയിലുള്ളവരുടെ പ്രധാന ആശ്രയം രാജ്യറാണിയാണ്. തിരുവനന്തപുരം ആർ.സി.സിയിലേക്കുള്ള രോഗികളിൽ നല്ലൊരു പങ്കും രാജ്യറാണിയെ ആണ് ആശ്രയിക്കുന്നത്.
