Perinthalmanna Radio
Date: 05-05-2023
രാജ്യറാണി ട്രെയിൻ ഒരു മിനിറ്റ് പോലും സ്റ്റേഷനിൽ നിർത്താത്തതിനാൽ യാത്രക്കാർക്ക് ട്രെയിൻ കയറാനാവാതെ മടങ്ങുന്നതു പതിവായി. കഴിഞ്ഞ ദിവസം രാത്രി 9.50ന് തിരുവനന്തപുരത്തേക്ക് പോകാൻ തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ 20 പേർക്ക് ട്രെയിനിൽ കയറാനാവാതെ യാത്ര മുടങ്ങി.
വിനോദ യാത്രയ്ക്ക് വേണ്ടി കഴിഞ്ഞ മാസം 20ന് ടിക്കറ്റ് റിസർവ് ചെയ്ത ഐലാശേരിയിലെ 14 പേർ, തിരുവനന്തപുരം ആശുപത്രിയിലേക്ക് പോകുന്ന നീലാഞ്ചേരിയിലെ 3 സ്ത്രീകളും ഒരു കുട്ടിയും, വിനോദ യാത്രയ്ക്കു പോകുന്ന തെയ്യംപാടിക്കുന്നിലെ 3 പേർ എന്നിവരുടെ യാത്രയാണ് ട്രെയിൻ വേഗത്തിൽ സ്റ്റേഷൻ വിട്ടതോടെ മുടങ്ങിയത്.
ട്രെയിൻ വേഗത്തിൽ എടുത്തതിനാൽ കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് യാത്രക്കാർ പറഞ്ഞു. പല കംപാർട്ടുമെന്റുകളുടെയും വാതിൽ അടഞ്ഞു കിടന്നതായും യാത്രക്കാർ പറഞ്ഞു. യാത്രക്കാർ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തി പരാതി നൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ