
Perinthalmanna Radio
Date: 23-03-2023
പെരിന്തൽമണ്ണ: കാരുണ്യം പെയ്തിറങ്ങുന്ന റമസാനിലെ ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനാ മുഖരിതമായി പള്ളികൾ. ജുമുഅ നമസ്കാരത്തിനായി വളരെ നേരത്തെ തന്നെ പള്ളികളിൽ സ്ഥാനം പിടിച്ച വിശ്വാസികൾ പ്രാർത്ഥനയും സുന്നത്ത് നിസ്കാരവും ഖുർആൻ പാരായണവും ഒക്കെയായി ചെലവഴിച്ചു. പലയിടത്തും നമസ്കാരം പള്ളിക്കു പുറത്തേക്കു നീണ്ടു. റമസാനിൽ പാലിക്കേണ്ട ജാഗ്രത, സൂക്ഷ്മത, സക്കാത്ത് തുടങ്ങിയ കാര്യങ്ങളാണ് ഖത്തീബുമാർ വിശ്വാസികളെ ഓർമിപ്പിച്ചത്. ജുമുഅ നമസ്കാരത്തിനു ശേഷവും പള്ളികളിൽ പ്രാർത്ഥനയും പ്രഭാഷണവും ഉണ്ടായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
