
Perinthalmanna Radio
Date: 07-01-2023
പെരിന്തൽമണ്ണ: റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ മോഡൽ ആദ്യമായി പെരിന്തൽമണ്ണ സബ് ആർ.ടി.ഒ. ഓഫീസിൽ രജിസ്റ്റർ ചെയ്തു. നാലു കോടിയുടെ റേഞ്ച് റോവർ സ്വന്തമാക്കിയത് അരിപ്ര സ്വദേശി. നാലു കോടിയുടെ വാഹനം രജിസ്റ്റർ ചെയ്തപ്പോൾ സർക്കാരിന് നികുതിയായി കിട്ടിയത് 63,57,520 രൂപ. പ്രവാസി വ്യവസായിയും ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് എം.ഡി.യുമായ അരിപ്ര മുഹമ്മദ് ഷാജിയാണ് റേഞ്ച് റോവർ പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്തത്. പെരിന്തൽമണ്ണ സബ് ആർ.ടി.ഒ. ഓഫീസിന്റെ ചരിത്രത്തിൽ ലഭിച്ച ഏറ്റവും വലിയ നികുതി ആണിതെന്ന് സബ് ആർ.ടി.ഒ. വിനോദ് കൃഷ്ണൻ പറഞ്ഞു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
