അനർഹമായി മുൻഗണനാ കാർഡ്; 5 മാസത്തിനിടെ പിഴ 1.28 കോടി

Share to

Perinthalmanna Radio
Date: 25-02-2023

പെരിന്തൽമണ്ണ: മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചതിന് ജില്ലയിൽ 5 മാസത്തിനിടെ ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഈടാക്കിയത് 1.28 കോടി രൂപ. നടപടിയും പരിശോധനയും കർശനമാക്കിയ കഴിഞ്ഞ സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള കണക്കാണിത്. തിരൂർ താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. 44.12 ലക്ഷം രൂപ. 17,399 രൂപ പിഴ ഇനത്തിൽ ഈടാക്കിയ നിലമ്പൂരിലാണ് ഏറ്റവും കുറവ്.

പെരിന്തൽമണ്ണയിൽ 41.20 ലക്ഷം രൂപയും തിരൂരങ്ങാടിയിൽ 19.68 ലക്ഷം രൂപയും കൊണ്ടോട്ടിയിൽ 12.71 ലക്ഷം രൂപയും ഏറനാട്ട് 8.15 ലക്ഷം രൂപയും പൊന്നാനിയിൽ 2.61 ലക്ഷം രൂപയും പിഴ ഇനത്തിൽ ഈടാക്കി. ജില്ലയിൽ മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചതുമായി ബന്ധപ്പെട്ട് 3526 പരാതികളാണ് ഈ കാലയളവിൽ ലഭിച്ചത്. ഇതിൽ 3471 പരാതികൾ പരിശോധനയിൽ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി.

പൊതുമേഖലാ–സഹകരണ മേഖല–അർധ സർക്കാർ ഉദ്യോഗസ്ഥർ, സർവീസ് പെൻഷനർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം ഉള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തീർണമുള്ള വീട്–ഒരേക്കറിൽ കൂടുതൽ ഭൂമി എന്നിവ ഉള്ളവർ, ആദായ നികുതി അടയ്‌ക്കുന്നവർ, ഏക ഉപജീവന മാർഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ. ചില കാർഡുകളിൽ മരിച്ച അംഗങ്ങളുടെ പേരിൽ റേഷൻ വിഹിതം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ പിഴ ഈടാക്കി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *