
Perinthalmanna Radio
Date: 17-03-2023
പെരിന്തൽമണ്ണ: അർഹരായ ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള ഭക്ഷ്യ കമ്മിഷന്റെ താലൂക്ക്‌തല അദാലത്തുകൾക്ക് തുടക്കം. അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ നിർവഹിച്ചു. ഭക്ഷ്യഭദ്രതയുടെ കാര്യത്തിൽ ഏതെങ്കിലും വിഭാഗത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ ഇടപെടാൻ കമ്മിഷന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. 316 ഭിന്നശേഷിക്കാരാണ് പരാതിയുമായെത്തിയത്. ഇതിൽ നൂറോളം പേർ അർഹത ഉണ്ടായിട്ടും കാർഡ് ലഭിക്കാതെ പോയവരാണ്. അപേക്ഷ നൽകിയ പത്തോളം പേർ മുൻഗണനാ കാർഡ് അനുവദിക്കപ്പെട്ടത് അറിയാത്തവരായിരുന്നു.
അർഹരായവർക്കു കാർഡ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കമ്മിഷൻ അംഗങ്ങൾ ഉറപ്പു നൽകി. ട്രോമാകെയർ പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റ്, സാന്ത്വനം പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ സഹായങ്ങൾ നൽകി. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി.രമേശൻ, എഡിഎം എൻ.എം.മെഹറലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ, നഗരസഭാ ഉപാധ്യക്ഷ എ.നസീറ, ജില്ലാ സപ്ലൈ ഓഫിസ് സീനിയർ സൂപ്രണ്ട് വി.വി.സതീദേവി, സാമൂഹിക നീതി ഓഫിസർ ജോസഫ് റെബെല്ലോ, താലൂക്ക് സപ്ലൈ ഓഫിസർ പി.അബ്‌ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ