
Perinthalmanna Radio
Date: 21-03-2023
പെരിന്തൽമണ്ണ ∙ ജില്ലയിൽ സ്ഥിരമായി റേഷൻ വാങ്ങാത്ത 2311 പേർ പിഎച്ച്എച്ച്, എഎവൈ, എൻപിഎസ് എന്നീ മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് പുറത്തായി. 3 മാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങാത്തതിന്റെ പേരിൽ കഴിഞ്ഞ 3 വർഷത്തിനിടെയാണ് ഇത്രയും പേർ പുറത്തായത്. ഇവരുടെ മുൻഗണനാ റേഷൻ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറി. മുൻഗണനാ വിഭാഗത്തിൽ (പിഎച്ച്എച്ച്) നിന്ന് 1575 പേരും അന്ത്യോദയ (എഎവൈ) വിഭാഗത്തിൽ നിന്ന് 122 പേരും മുൻഗണനേതരം സബ്‌സിഡി (എൻപിഎസ്) വിഭാഗത്തിൽ നിന്ന് 614 പേരുമാണ് ഇങ്ങനെ പുറത്തായത്.
എഎവൈ വിഭാഗത്തിന് പ്രതിമാസം 35 കിലോ അരിയും പിഎച്ച്എച്ച് വിഭാഗത്തിന് ആളൊന്നിന് 4 കിലോ അരിയും സൗജന്യമാണ്. എൻപിഎസ് വിഭാഗക്കാർക്ക് ആളൊന്നിന് 2 കിലോ അരി നാലു രൂപ തോതിൽ ലഭിക്കും. മുൻഗണനേതര വിഭാഗക്കാർക്ക് 8 കിലോ അരിയാണ് ലഭിക്കുക. കിലോഗ്രാമിന് 10.90 രൂപ നൽകണം. ജില്ലയിൽ ആകെയുള്ള 10,31,465 റേഷൻ കാർഡുകളിൽ എഎവൈ വിഭാഗത്തിൽ 50,762 കാർഡുകളും പിഎച്ച്എച്ച് വിഭാഗത്തിൽ 4,12,887 കാർഡുകളും എൻപിഎസ് വിഭാഗത്തിൽ 2,98,349 കാർഡുകളും മുൻഗണനേതര വിഭാഗത്തിൽ 2,69,262 കാർഡുകളുമാണ് നിലവിൽ ഉള്ളത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
