
Perinthalmanna Radio
Date: 01-12-2022
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3ന് വൈകിട്ടു 7 മണി വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. നിലവിലെ സമയക്രമം 3 വരെ തുടരും.
മാസാവസാനങ്ങളിൽ സെർവർ തകരാറിനെ തുടർന്ന് ഈ പോസ് മെഷീൻ പ്രവർത്തനം തടസ്സപ്പെടുകയും ഇതു കാരണം പലർക്കും റേഷൻ വാങ്ങാൻ കഴിയാതെവരികയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപാരികളും ഗുണഭോക്താക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാനും റേഷൻ വിതരണം സുഗമമാക്കാനും വേണ്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷൻ കടകളുടെ സമയക്രമം പുതുക്കിയിരുന്നു.
