റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു

Share to

Perinthalmanna Radio
Date: 04-12-2022

നാളെ ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ട് മുതല്‍ ഏഴു വരെയുമായിരിക്കും. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയുമുള്ള ദിവസങ്ങളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്കുശേഷമാവും റേഷന്‍ കടകളുടെ പ്രവര്‍ത്തനം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോഡ്, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയുമുള്ള ദിവസങ്ങളില്‍ രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കുശേഷമാവും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

Share to

Leave a Reply

Your email address will not be published. Required fields are marked *