കഴിഞ്ഞ വർഷം ജില്ലയിലെ നിരത്തുകളിൽ മരിച്ചവർ 321 പേർ

Share to

Perinthalmanna Radio
Date: 16-01-2023

മലപ്പുറം: നിരത്തിലെ അശ്രദ്ധയുടെയും അനാസ്ഥയുടെയും ഭാഗമായി കഴിഞ്ഞ വർഷം ജില്ലയിൽ മരിച്ചത് 321 പേർ. ഇതിൽ 182 പേർ ബൈക്കപകടങ്ങളിൽ മാത്രം മരിച്ചു. കാറപകടങ്ങളിൽ 22 പേരാണ് മരിച്ചത്. മൊത്തം 3361 അപകടങ്ങളാണ് ജില്ലയിൽ ഉണ്ടായത്. ഇതിൽ 3499 പേർക്ക് പരിക്കേറ്റു. ബൈക്കപകടങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്ത 53 പേർ മരിച്ചിട്ടുണ്ട്. കാറപകടങ്ങളിൽ നാല് ഡ്രൈവർമാരും 18 യാത്രക്കാരുമാണ് മരിച്ചത്.

മോട്ടോർവാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം മാത്രം പിഴ ചുമത്തിയത് 5,89,75043 രൂപയാണ്. കഴിഞ്ഞ വർഷം കണിശമായ പരിശോധനയും ബോധവത്കരണപ്രവർത്തനങ്ങളുമാണ് ഇവർ നടത്തിയത്. ഇതിന്റെ ഭാഗമായാണ് പിഴസംഖ്യ ഇത്രയും ഉയർന്നത്. സ്‌കൂൾ വാഹനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേകം പരിശോധനകൾതന്നെ നടത്തിയിരുന്നു. ഹെൽമെറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് 25199 പേർക്കെതിരേയും മൂന്നുപേരെ വെച്ച് വണ്ടിയോടിച്ചതിന് 698 പേർക്കെതിരേയും പ്രായപൂർത്തിയാകാത്തവർ വണ്ടിയോടിച്ചതിന് 16 പേർക്കെതിരേയും കേസെടുത്തു. 201 പേരുടെ ലൈസൻസും റദ്ദാക്കി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *