
Perinthalmanna Radio
Date: 10-05-2023
മലപ്പുറം: മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ ജില്ലയിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ വർധന. എന്നാൽ, ജീവൻ പൊലിഞ്ഞവരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മാസം ജില്ലയിലാകെ നടന്നത് 283 വാഹനാപകടങ്ങൾ. മരിച്ചത് 36 പേർ. മാർച്ചിൽ ഇത് യഥാക്രമം 279, 37 ആയിരുന്നു. ഏപ്രിലിൽ പരുക്കേറ്റവരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. മാർച്ചിൽ 322 പേർക്കായിരുന്നു പരുക്കേറ്റതെങ്കിൽ ഏപ്രിലിൽ ഇത് 364 ആയി. ഏപ്രിൽ മാസത്തെ അപകടങ്ങളുമായി ബന്ധപ്പെട്ട മറ്റു കണക്കുകൾ ഇങ്ങനെയാണ്.
അപകടത്തിനു കാരണമായ വാഹനങ്ങൾ
∙ഇരുചക്രം: 77
∙ലോറി, മിനി ലോറി : 25
∙കാർ: 76
∙ഓട്ടോ: 37
∙സ്വകാര്യ ബസുകൾ: 12
∙കെഎസ്ആർടിസി ബസുകൾ: 5
അപകട മേഖലയായി തിരൂർ
∙കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ അപകടം നടന്നത് തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. കണക്കുകൾ ഇങ്ങനെയാണ്.
∙തിരൂർ: 25
∙10നു മുകളിൽ അപകടങ്ങൾ നടന്ന സ്റ്റേഷൻ പരിധികൾ ഇവയാണ്
മഞ്ചേരി, അരീക്കോട്, ചങ്ങരംകുളം, എടക്കര, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി, താനൂർ, തേഞ്ഞിപ്പലം, തിരൂരങ്ങാടി.
ജീവൻ പൊലിഞ്ഞത് ഇവിടെ
∙അരീക്കോട്, തിരൂർ, പെരിന്തൽമണ്ണ സ്റ്റേഷൻ പരിധികളിലാണ് അപകടത്തിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. കണക്കുകൾ ഇങ്ങനെയാണ്.
∙അരീക്കോട്: 3
∙തിരൂർ: 3
∙പെരിന്തൽമണ്ണ: 3
∙കൊളത്തൂർ: 2
∙മങ്കട: 2
∙നിലമ്പൂർ: 2
∙പാണ്ടിക്കാട്: 2
∙തേഞ്ഞിപ്പലം: 2
∙വാഴക്കാട്: 2
മരിച്ചതിൽ കൂടുതൽ 18–40 പ്രായക്കാർ
∙കഴിഞ്ഞ മാസം ജില്ലയിലെ നിരത്തുകളിൽ പൊലിഞ്ഞവരിൽ കൂടുതലും 18–40 പ്രായപരിധിയിലുള്ളവർ. കണക്കുകൾ ഇങ്ങനെയാണ്
∙18 വയസ്സിന് താഴെയുള്ളവർ: 3
∙18–40: 12
വില്ലൻ ബൈക്ക്
∙അപകടങ്ങളിൽ കഴിഞ്ഞ മാസം ആകെ മരിച്ചവരിൽ 21 പേർ ബൈക്ക് യാത്രക്കാരാണ്. 3 കാൽനട യാത്രക്കാരും കഴിഞ്ഞ മാസം അപകടങ്ങളിൽ മരിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
