വേങ്ങൂർ-കാഞ്ഞിരംപാറ റോഡ് ടാറിങ് തിങ്കളാഴ്ച തുടങ്ങും

Share to

Perinthalmanna Radio
Date: 04-03-2023

മേലാറ്റൂർ: ‘പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന’ പദ്ധതി പ്രകാരം നവീകരിക്കുന്ന വേങ്ങൂർ-കാഞ്ഞിരംപാറ റോഡിന്റെ ടാറിങ് തിങ്കളാഴ്ച തുടങ്ങും.

മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 4.77 കിലോമീറ്റർ ദൂരമുള്ള റോഡ് മൂന്നു കോടിയിലധികം രൂപ ചെവലിൽ ആധുനിക രീതിയിലാണ് വീതികൂട്ടി നവീകരിക്കുന്നത്.

ഫെബ്രുവരി എട്ടിനാണ് റോഡിന്റെ നവീകരണം തുടങ്ങിയത്. കയറ്റിറക്കങ്ങൾ പരമാവധി കുറച്ചും വീതി പരമാവധി കൂട്ടിയുമാണ് നവീകരണം.

ഏറെ ജനോപകാരപ്രദമായ ഈ റോഡ് വർഷങ്ങളായി അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു.

ആദ്യഘട്ട നവീകരണം പൂർത്തിയായ റോഡിന്റെ ടാറിങ് പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും.

പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം തിങ്കളാഴ്ച മുതൽ ഒരുമാസത്തേക്ക് പൂർണമായോ ഭാഗികമായോ മുടങ്ങും.

വാഹനങ്ങൾ ചെമ്മാണിയോട്-ഉച്ചാരക്കടവ് വഴി പോകണമെന്ന് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *