റോഡ് പണി നിലച്ചതിനാൽ പൊടിമൂലം വലഞ്ഞ് നാട്ടുകാര്‍

Share to

Perinthalmanna Radio
Date: 14-03-2023

പട്ടിക്കാട്: റോഡ് പണി നിലച്ചതിനാൽ പൊടികാരണം ദുരിതം അനുഭവിക്കുകയാണ് മണ്ണാർമല പച്ചീരി നിവാസികൾ. വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല പീടിക പടി മുതൽ പച്ചീരിപ്പാറ വരെയാണ് പ്രവത്തി നിലച്ചത്. ഇതോടെ യാത്രാ ദുരിതം ഇരട്ടിയാവുകയും പൊടിശല്യം രൂക്ഷമാവുകയും ചെയ്തു. 3.8 കിലോ മീറ്ററാണ് അധികൃതരുടെ അനാസ്ഥ കാരണം പണി നടക്കാതെ കിടക്കുന്നത്. പഴയ ടാറിങ് അടർത്തി മാറ്റി പാറപ്പൊടി അടങ്ങുന്ന മെറ്റൽ ഇട്ടതോടെ പൊടിപടലം വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലെക്കും കയറുകയാണ്. ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തിക്ക് എതിരെ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും അധികൃതർ അനങ്ങിയിട്ടില്ല.

റോഡിന് മുകളിൽ മെറ്റലിട്ടിട്ട് ഒരു മാസത്തോളം ആയതിനാൽ ഇവ റോഡരികിലേക്ക് നിരങ്ങി നീങ്ങിയിട്ടുണ്ട്. പൊടിശല്യം കാരണം അലർജി അടക്കമുള്ള രോഗ അസ്ഥയുള്ളതായും നാട്ടുകാർ പറയുന്നു. ആദ്യ ഘട്ടത്തിൽ വാഹന ഗതാഗതം നിരോധിച്ചാണ് പ്രവൃത്തി നടത്തിയിരുന്നത്.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം അനുവദിച്ച തുക ഉപയോഗിച്ച് നിർമിക്കുന്ന പാതയുടെ പദ്ധതി നടത്തിപ്പ് സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്കാണ്. 2.54 കോടി ചെലവിൽ നിർമിക്കുന്ന പാതയിൽ ഓവുപാലങ്ങളുടെ പ്രവൃത്തി നേരത്തെ പൂർത്തിയായിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *