പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവം നാളെ മുതൽ

Share to

Perinthalmanna Radio
Date: 06-11-2022

പെരിന്തൽമണ്ണ: ഉപജില്ലാ സ്‌കൂൾ കലോത്സവം തിങ്കളാഴ്‌ച മുതൽ മൂന്നുദിവസങ്ങളിലായി പെരിന്തൽമണ്ണ ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കും.

പെരിന്തൽമണ്ണ ഗവ. മോഡൽ എച്ച്.എസ്.എസ്., ജി.ജി.വി.എച്ച്.എസ്.എസ്., സെൻട്രൽ ജി.എൽ.പി.എസ്. എന്നീ സ്‌കൂളുകൾ ഉൾപ്പെടുന്ന സമുച്ചയത്തിലെ 31 വേദികളിലായാണ് മത്സരങ്ങൾ.

255 ഇനങ്ങളിലായി നാലായിരത്തോളം വിദ്യാർഥികൾ മത്സരിക്കും. അറബിക് സാഹിത്യോത്സവവും സംസ്‌കൃതോത്സവവും ഇതോടൊപ്പം നടത്തും.

74 വിദ്യാലയങ്ങളിലെ കുട്ടികളാണ് കലോത്സവത്തിന് എത്തുന്നത്. തിങ്കളാഴ്‌ച രാവിലെ 9.30-ന് നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷതവഹിക്കും. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ മുഖ്യാതിഥിയാകും. സമാപനസമ്മേളനം നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്യും.

എ.ഇ.ഒ. കെ. സ്രാജുട്ടി, പ്രിൻസിപ്പൽ ജി. റീത്ത, പ്രഥമാധ്യാപകൻ വി.എം. സുധാകരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അശ്വിനികുമാർ, മീഡിയ കൺവീനർ സുധീർ അയിലക്കാട്, പി.ടി.എ. പ്രസിഡന്റ് പി. മുഹമ്മദ് മുസ്തഫ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Share to

Leave a Reply

Your email address will not be published. Required fields are marked *