
Perinthalmanna Radio
Date: 10-11-2022
പെരിന്തൽമണ്ണ: ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഗവ. വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റ് നടത്തിയ ‘തക്കാരപ്പന്തൽ’ പലഹാര വിപണനകേന്ദ്രത്തിന്റെ ലാഭം പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറി. 15,010 രൂപയാണ് ഫിസിയോതെറാപ്പി ഉപകരണങ്ങൾ വാങ്ങുന്നതിലേക്കു നൽകിയത്.
വൊളന്റിയർ സെക്രട്ടറി കെ.ടി. മുബഷിർ, വൊളന്റിയർമാർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി. റസ്‌മ, അധ്യാപിക സുധാറാണി എന്നിവരുടെ സാന്നിധ്യത്തിൽ പാലിയേറ്റീവ് ഭാരവാഹികളായ ഡോ. നിലാർ മുഹമ്മദ്, കുറ്റീരി മാനുപ്പ, പി.പി. സൈതലവി, എ.വി. മുസ്തഫ എന്നിവർക്ക് തുക കൈമാറി.
