ഒറ്റ ദിവസം വാർത്തയിൽ നിറഞ്ഞ് ചീരട്ടാമലയിലെ മിനി ഊട്ടി

Share to

Perinthalmanna Radio
Date: 28-05-2023

പെരിന്തൽമണ്ണ: ചീരട്ടാമലയിലെ നാട്ടുകാരുടെ പ്രിയപ്പെട്ട മിനി ഊട്ടി ഇന്നലെ വാർത്തായായത് പൊലീസിന്റെ നടപടിയിലൂടെ. രാവിലെ പതിനൊന്നരയോടെ 2 പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾതന്നെ നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഒന്നരയോടെയാണ് ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, ഡിവൈഎസ്‌പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാഹനങ്ങളിലായി വലിയ പൊലീസ് സംഘം പ്രതികളുമായി തെളിവെടുപ്പിന് സ്ഥലത്തെത്തിയത്. ആളു കൂടാതിരിക്കാൻ തെളിവെടുപ്പിന്റെ കൃത്യമായ സ്ഥലം മുൻകൂട്ടി പറയാതെയാണ് പൊലീസ് സംഘം എത്തിയത്.

എന്നാൽ ആദ്യമായാണ് ചീരട്ടാമലയിലേക്ക് ഇത്രയും വലിയ പൊലീസ് സന്നാഹം എത്തുന്നത്. നിമിഷങ്ങൾക്കകം നാട്ടുകാർ തടിച്ചു കൂടി. പിന്നീടാണ് സിദ്ദീഖ് കൊലപാതക കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചതാണെന്ന് വ്യക്തമായത്. കോഴിക്കോട്ടെ ഹോട്ടലുടമയെ ലോ‍ഡ്‌ജ് മുറിയിൽ അരുംകൊല ന‌ടത്തിയ സംഭവത്തിലെ തെളിവുകൾ കണ്ടെത്താനാണ് പൊലീസ് എത്തിയത്. രണ്ട് ഭാഗങ്ങളിൽ നിന്നായി ലഭിച്ച തെളിവുകൾ കണ്ടെത്താനും നാട്ടുകാർ സഹായിച്ചു. ചീരട്ടാമല ചെറുമല റോഡിലെ പ്രകൃതി സുന്ദരമായ സ്ഥലമാണ് ഈ ഭാഗം.

ആത്മഹത്യാ മുനമ്പെന്നും നാട്ടുകാർ ഈ ഭാഗത്തെ വിളിക്കുന്നുണ്ട്. തെളിവുകൾ ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് ഒരാഴ്ച മുൻപ് വരെ റോഡരുകിനോട് ചേർന്ന ഭാഗം വലിയ പുൽക്കാടായി കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കാടുവെട്ടിത്തെളിച്ചത്. മുൻപ് ഈ സ്ഥലത്തെ പറ്റി ധാരണയുള്ള കൊലയാളികൾ പഴയപോലെ കാടുണ്ടെന്ന നിഗമനത്തിലാകാം ഇവിടെയെത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം. പ്രദേശത്തിന്റെ അര കിലോമീറ്റർ ചുറ്റളവിൽ വീടോ മറ്റ് താമസക്കാരോ ആളനക്കമോ ഇല്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *