
Perinthalmanna Radio
Date: 09-03-2023
എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ ഒന്പതരക്ക് പരീക്ഷ ആരംഭിക്കും. പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും ഉള്‍പ്പെടെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. സെന്ററുകളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഗള്‍ഫില്‍ 518 കുട്ടികളും ലക്ഷദ്വീപില്‍ 289 പേരും എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നു. മാര്‍ച്ച് 29 ന് പരീക്ഷ അവസാനിക്കും
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
