റോഡിലാകെ തെരുവുനായകൾ; ഭയന്നു വിറച്ച് യാത്രക്കാർ

Share to

Perinthalmanna Radio
Date: 13-07-2023

പൊതുനിരത്തുകളിൽ തെരുവുനായശല്യം രൂക്ഷമായത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. സംസ്ഥാനപാതകളിലും ഗ്രാമീണ റോഡുകളിലുമെല്ലാം തെരുവുനായകൾ വിഹരിക്കുകയാണ്. പ്രഭാത സവാരിക്കാരെയും പത്ര വിതരണക്കാരെയും മദ്രസകളിലേക്ക് കാൽനടയായി പോകുന്ന വിദ്യാർഥികളെയും തെരുവുനായകൾ പിൻതുടർന്ന് ആക്രമിക്കുന്നത് പതിവായിട്ടുണ്ട്.

ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലടക്കം തെരുവുനായകൾ തമ്പടിക്കുകയാണ്. വിതരണത്തിനായി എത്തിക്കുന്ന പത്രക്കെട്ടുകളും കടകളുടെ ഷട്ടറുകളിൽ വെച്ചു പോകുന്ന പത്രങ്ങളുമെല്ലാം തെരുവുനായകൾ കടിച്ചുകീറി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. വീടുകളിലെ പോർച്ചുകളിൽ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങളുടെ സീറ്റുകളും നായ്ക്കൾ കടിച്ചുകീറി നശിപ്പിക്കുന്നുണ്ട്.

റോഡുകളിൽ അലക്ഷ്യമായി നടക്കുന്ന തെരുവു നായകളുടെ കൂട്ടങ്ങൾ ഗതാഗതത്തിനും വലിയ ഭീഷണിയാവുകയാണ്.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *