ആനമങ്ങാട് സപ്ലൈകോ സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു

Share to

Perinthalmanna Radio
Date: 29-10-2022

ആലിപ്പറമ്പ്: ആനമങ്ങാട്ടെ മാവേലി സ്റ്റോർ സൂപ്പർ സ്റ്റോർ പദവിയിലേക്ക് ഉയർത്തി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരഞ്ഞെടുക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ഓൺലൈനിൽ സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു.

നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സൽ ആദ്യവിൽപ്പന നടത്തി. വൈസ് പ്രസിഡന്റ് കെ. ഷീജ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ, വാർഡംഗങ്ങളായ സി. ബാലസുബ്രഹ്മണ്യൻ, ലീന ശാന്തിനി, സപ്ലൈകോ ചെയർമാൻ ഡോ. സഞ്ജീബ് കുമാർ പഡ്‌ജോഷി, മേഖലാ മാനേജർ എം.വി. ശിവകാമിയമ്മാൾ തുടങ്ങിയവർ പ്രസംഗിച്ചു.

Share to