എസ് വൈ എസ് പെരിന്തൽമണ്ണ സോൺ യൂത്ത് പാർലമെന്റ് സമാപിച്ചു

Share to

Perinthalmanna Radio
Date: 16-02-2023

പെരിന്തൽമണ്ണ: “സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം” എന്ന ശീർഷകത്തിൽ എസ് വൈ എസ് പെരിന്തൽമണ്ണ സോൺ യൂത്ത് പാർലമെന്റ് ആനമങ്ങാട് സമാപിച്ചു.

രാവിലെ 9ന് ആരംഭിച്ച യൂത്ത് പാർലമെന്റ് പൊതു സമൂഹത്തിൽ പ്രസ്ഥാനത്തിൻറെ നിലപാടുകളും ആശയങ്ങളും വ്യക്തമാക്കുന്ന 10 സെഷനുകളിലായി 20 അവതരണങ്ങൾ നടന്നു. സോൺ പ്രസിഡന്റ് ജഅ്ഫർ അഹ്സനിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, ആദർശം, ആത്മീയത, കൃഷി, തൊഴിൽ, സംരഭകത്വം തുടങ്ങിയ വിഷയങ്ങളിലായി സെമിനാർ, സിമ്പോസിയം, ചർച്ചകൾ, സംവാദങ്ങൾ നടന്നു. അലി ബാഖവി ആറ്റുപുറം, ഇബ്രാഹിം ബാഖവി മേൽമുറി, റഹ്മത്തുള്ള സഖാഫി എളമരം, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സി കെ എം  ഫാറൂഖ് പള്ളിക്കൽ, അബ്ദുസമദ് യൂണിവേഴ്സിറ്റി, മുസ്ഥഫ മാസ്റ്റർ എടപ്പറ്റ, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതള സഖാഫി തിരൂർക്കാട്, അബ്ദു നാസർ പാണ്ടിക്കാട്, നജീബ് പി ടി അരീക്കോട്, മുഹമ്മദ് വെട്ടത്തൂർ,  തുടങ്ങിയവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകൻ താമരത്ത് ഹംസുവിനെ യൂത്ത് പാർലമെന്റിന്റെ ഭാഗമായി ആദരിച്ചു.

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എ കെ  മുസ്തഫ താഴെക്കോട്,  ആലിപ്പറമ്പ് പഞ്ചയത്ത് പ്രസിഡന്റ് കെ ടി മുഹമ്മദ് അഫ്സൽ, ദേവദാസ് എരവിമംഗലം, റജിൽ റഹ്മാൻ ഈറ്റികൊ, ശഫീഖ് എവർക്കൂൾ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സയ്യിദ് ഹബീബ് തങ്ങൾ, കെ കെ എസ് തങ്ങൾ മാനത്തമംഗലം, ഖാസിം മന്നാനി, അൻവർ ഫാളിലി മേലാറ്റൂർ, തുടങ്ങിയവർ സംബന്ധിച്ചു. സോൺ സെക്രട്ടറി മുഹമ്മദലി ബുഖാരി താഴെക്കോട് സ്വാഗതവും ഫൈസൽ സഖാഫി നന്ദിയും പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *