Perinthalmanna Radio
Date: 28-10-2022
താഴേക്കോട്: താഴെക്കോട് ജി.എം.എൽ.പി. സ്കൂളിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയായ ‘പ്രൗഢം പ്രോജ്ജ്വലം’ രണ്ടാഘട്ടം ഉദ്ഘാടനം ചെയ്തു. ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം, എൽ.എസ്.എസ്. വിജയികളെ ആദരിക്കൽ എന്നിവ നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോഫിയ അധ്യക്ഷത വഹിച്ചു.
അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനവും പരിപൂർണ പഠന പിന്തുണ കിറ്റ് വിതരണവും പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സ്രാജുട്ടി നിർവഹിച്ചു. സ്കൂൾതല വിശാല ലൈബ്രറി, ലബോറട്ടറി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ നിർവഹിച്ചു. പ്രദർശന ബോർഡ്, സ്കൂൾ സേവിങ്സ് സ്കീം, ജന്മദിനം ഒരു കരുതൽ, ക്ലാസ് പ്രദർശന ബോർഡുകൾ, ലൈബ്രറികൾ, നോട്ടീസ് ബോർഡ്, തൂലിക തരംഗിണി എന്നിവയും ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക ശ്രീദേവി, പഞ്ചായത്ത് അംഗങ്ങളായ ടി. ഷീല, സാജി, വാഴത്തോടി മുസ്തഫ, വി. ശശി, പി.ടി.എ. പ്രസിഡന്റ് സി.പി. ജലീൽ, എസ്.എം.സി. ചെയർമാൻ സി.പി. അബ്ബാസ്, നാലകത്ത് ഷുക്കൂർ, ഷിഹാബ്, നാസർ, ആർ. ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി സുനിത തുടങ്ങിയവർ പങ്കെടുത്തു.