ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് തൂതപ്പാലവും

Share to

Perinthalmanna Radio
Date: 17-11-2022

ആലിപ്പറമ്പ്: ഖത്തറിൽ നടക്കുന്ന ലോകകപ്പിനെ വരവേറ്റ് തൂതയിലെ ഫുട്‌ബോൾ ആരാധകർ ജില്ലാ അതിർത്തിയിലെ തൂതപ്പാലത്തിന്റെ ഇരു കൈവരികളിലും ഇഷ്ടടീമുകളുടെയും കളിക്കാരുടെയും ബോർഡുകളും കൊടികളും സ്ഥാപിച്ചു. കൈവരികളിൽ നിരയായി സ്ഥാപിച്ച കൊടികളും ബോർഡുകളും പെരിന്തൽമണ്ണ- ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ തൂതപ്പാലത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. ബ്രസീൽ, അർജന്റീന, പോർച്ചുഗൽ എന്നീ ടീമുകളുടെ കൊടികളും ബോർഡുകളുമാണ് ഇവിടെ നിരന്നിട്ടുള്ളത്.

Share to

Leave a Reply

Your email address will not be published. Required fields are marked *