
Perinthalmanna Radio
Date: 20-01-2023
തുത: മുണ്ടൂര്‍- തൂത നാലുവരി പാത പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം പാലക്കാട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂത പാലവും പുനര്‍ നിര്‍മിക്കുന്നു. നിലവിലുള്ള വീതി കുറവായ പാലത്തിനു സമാന്തരമായാണ് രണ്ടാം പാലം നിര്‍മിക്കുക. നിലവിലുള്ള പാലത്തിന് കാലപ്പഴക്കം ഏറെയാണ് വീതി കുറവുള്ള ഈ പാലത്തിലൂടെ ഒരേസമയം രണ്ടു വലിയ വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ കഴിയില്ല. ഇതുകൊണ്ട് തന്നെ നാലു വരിപ്പാതയുടെ പ്രയോജനം ലഭ്യമാകണമെങ്കില്‍ പുതിയ പാലം അനിവാര്യമാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാലമാണ് ഇപ്പോള്‍ പുഴയ്ക്ക് കുറുകെ ഉള്ളത് നടപ്പാതയും ഇല്ല. പാലത്തെ സംബന്ധിച്ച് വളരെയേറെ ആശങ്കകളും നില നില്‍ക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്പ് പാലത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. പാലം അടച്ചിട്ട സാഹചര്യവും ഉണ്ടായി. രണ്ടാമത് പാലം ബലപ്പെടുത്തിയാണ് വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തത്.
മുണ്ടൂര്‍ മുതല്‍ തൂതപ്പാലം വരെ 37 കിലോമീറ്റര്‍ ദൂരം വരുന്നുണ്ട്. ഇത്രയും ദൂരം 19 മീറ്റര്‍ വീതിയിലാണ് നാലുവരിപ്പാത നിര്‍മാണം നടന്നു വരുന്നത് പാത നിര്‍മാണത്തിന്‍റെ ഭാഗമായി 112 കലുങ്കുകളും 5 പാലങ്ങളും നിര്‍മിക്കുന്നുണ്ട്.
തൂതപ്പുഴയ്ക്ക് പുറകെ പുതിയ പാലം എന്ന ദീര്‍ഘ കാലത്തെ ആവശ്യമാണ് നാലുവരി പാതയുടെ വരവോടെ ഉണ്ടാകാന്‍ പോകുന്നത്. കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെയാണ് പാത നവീകരണം പുരോഗമിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
