
Perinthalmanna Radio
Date: 20-03-2023
പെരിന്തൽമണ്ണ : തൂത പാലത്തിന് സമാന്തരമായി പുതിയ പാലം ഒരുങ്ങുന്നു. പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന നിലവിലുള്ള തൂത പാലത്തിന് കാലപ്പഴക്കം ഏറെയാണ്. ബ്രിട്ടീഷ് സർക്കാരിന്‍റെ കാലത്ത് പണിതതാണ് തൂതപ്പുഴ യിലെ ഈ പാലം. പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് പല തവണ ആശങ്ക ഉയർന്നിരുന്നു. ഇടക്കാലത്ത് പാലത്തിന്‍റെ പ്രതലത്തിൽ വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്ന് പാലം ഏറെനാൾ അടച്ചിടുകയും ചെയ്തു. പിന്നീട് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമാണ് തുറന്നു കൊടുത്തത്.
വീതി കുറഞ്ഞ പാലത്തിലൂടെ ഒരേ സമയം രണ്ട് വലിയ വാഹനങ്ങൾ കടന്നു പോകാൻ പ്രയാസമാണ്. കാൽ നടയാത്രക്കാർ നടപ്പാതയില്ലാത്തത് മൂലം ഭീതിയോടെയാണ് പാലത്തിലൂടെ കടന്നു പോകുന്നത്.
മുണ്ടൂർ മുതൽ തൂതപ്പാലം വരെ 37 കിലോമീറ്റർ ദൂരം നാലു വരിപാതയുടെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ട്. നാലു വരിപ്പാതയുടെ പ്രയോജനം ലഭിക്കണമെങ്കിൽ തൂതപ്പുഴക്ക് കുറുകേ പുതിയപാലം വേണം. റോഡ് വികസനത്തിന്‍റെ ഭാഗമായാണ് പുതിയ പാലത്തിന്‍റെ നിർമ്മാണം.
365 കോടി രൂപ ചെലവിലാണ് പാതയുടെ വികസനം. നിലവിലുള്ള പാലത്തോട് ചേർന്നാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതിന്‍റെ മുന്നൊരുക്ക പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. പുഴയിലെ ജലശക്തി, ഒഴുക്കിന്‍റെഗതി, ജലവിതാനം എന്നിവ അറിയുന്നതിന് നിലവിലെ പുഴയില്‍ മണ്ണിട്ട് നികത്തുന്ന പ്രവർത്തികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. വാഹനങ്ങൾക്ക് വേണ്ടി താൽക്കാലിക റോഡാണ് പുഴയിൽ സജ്ജമാക്കുന്നത്. പാലത്തിന്‍റെ നിർമ്മാണം അടുത്ത മഴക്കാലത്തിനു ശേഷമേ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
