
Perinthalmanna Radio
Date: 14-06-2023
തൂത: മുണ്ടൂർ, തൂത നാലുവരിപ്പാത വികസനത്തിനായി തൂതപ്പുഴയിൽ പുതിയപാലം നിർമാണത്തിന്റെ ഭാഗമായി തൂതപ്പാലത്തിന്റെ കിഴക്കുഭാഗത്ത് പുഴയിൽ കുറുകെ ഉണ്ടാക്കിയ താത്‌കാലിക മൺപാത ഒലിച്ചു പോയി തുടങ്ങി. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് മൺപാതയുടെ മധ്യഭാഗം ഏറക്കുറെ തകർന്നു കഴിഞ്ഞു.
നാലു വരിപ്പാതയുടെ വികസനത്തിന്റെ ഭാഗമായി പാതയോരത്തെ മണ്ണും കല്ലുമാണ് തൂതപ്പുഴയിൽ താത്‌കാലിക മൺപാത ഉണ്ടാക്കാനായി നിക്ഷേപിച്ചത്. പൊളിച്ചു മാറ്റിയ പഴയ റോഡിന്റെ ടാറിങ് പ്രതലം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ തൂതപ്പാലത്തിനടുത്ത് നിക്ഷേപിച്ചാണ് പുതിയ മൺപാതയുടെ പണി തുടങ്ങിയിരുന്നത്. മൺപാതയുടെ നിർമാണത്തിനായി വലിയതോതിൽ ഉതിർമണ്ണ് മാസങ്ങൾക്ക് മുമ്പാണ് പുഴയിൽ തള്ളിയത്. ഒരുമാസംമുമ്പ് പാലം നിർമാണത്തിന്റെ ഭാഗമായുള്ള മൺപാതയുടെ പണി പൂർണമായും നിലച്ചു.
മഴക്കാലം തുടങ്ങിയതോടെ മൺപാതയുടെ മധ്യഭാഗത്തെ കല്ലും മണ്ണുമെല്ലാം ഒലിച്ചുപോയി. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ നീരൊഴുക്ക് വർധിക്കും. ഇതോടെ, താത്‌കാലിക മൺപാത പൂർണമായും ഒലിച്ചു പോയേക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
