Wednesday, December 25

വനംവകുപ്പിന്റെ ടൈഗര്‍ സഫാരി പാര്‍ക്ക്; കോഴിക്കോട്ടെയും കണ്ണൂരിലെയും സ്ഥലങ്ങള്‍ പരിഗണനയില്‍

Share to

Perinthalmanna Radio
Date: 23-09-2023

മലബാറിൽ വനംവകുപ്പ് തുറക്കാനുദ്ദേശിക്കുന്ന ടൈഗർ സഫാരി പാർക്കിനായി കോഴിക്കോട് ജില്ലയിൽ പരിഗണിക്കുന്നത് പേരാമ്പ്ര മേഖലയിലെ രണ്ടുസ്ഥലങ്ങൾ. ചക്കിട്ടപാറ പഞ്ചായത്തിൽ ഉൾപ്പെട്ട പന്നിക്കോട്ടൂർ റിസർവ് വനത്തിലെ 114 ഹെക്ടർ സ്ഥലം, പേരാമ്പ്ര എസ്റ്റേറ്റിലെ ഒരു ഭാഗം എന്നിവയാണ് പരിഗണിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി പാർക്ക് തുറക്കാനാണ് വനം വകുപ്പിന്റെ ഉന്നതതലയോഗം തീരുമാനിച്ചത്. കണ്ണൂരിൽ ആറളം വന്യജീവി സങ്കേതത്തോടുചേർന്ന ഭൂമിയാണ് ആലോചനയിലുള്ളത്.

സ്ഥലം കണ്ടെത്താൻ ചീഫ് വൈൽഡ് വാർഡൻ ഗംഗാസിങ്ങിന്റെ നേതൃത്വത്തിൽ എട്ടംഗസമിതിക്ക് വനംവകുപ്പ് രൂപംനൽകിയിട്ടുണ്ട്. പരിഗണനയിലുള്ള സ്ഥലങ്ങൾ സമിതി ഉടൻതന്നെ പരിശോധിക്കാനെത്തും. പ്രാഥമിക അനുമതികൾക്ക് വേണ്ട നടപടികൾ തുടങ്ങാനും പരമാവധി നിയമതടസ്സങ്ങൾ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും യോഗത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകിയിരുന്നു. അതിനാൽത്തന്നെ പരിശോധനയുൾപ്പെടെയുള്ള കാര്യങ്ങൾ പെട്ടെന്നുതന്നെ പൂർത്തീകരിക്കും.

പന്നിക്കോട്ടൂർ റിസർവ് വനത്തിൽ മലബാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടാത്ത 114 ഹെക്ടർ സ്ഥലമാണ് പരിഗണിക്കുന്നത്. വനംവകുപ്പ് പ്ലാന്റേഷൻ വകുപ്പിന് പാട്ടത്തിനുകൊടുത്തതാണ് പേരാമ്പ്ര എസ്റ്റേറ്റ്. ഇവിടെ ഭൂമി വിട്ടുകിട്ടുന്നതിന് സാങ്കേതികമായി എന്തെങ്കിലും പ്രയാസങ്ങളുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. 60 ഏക്കർ ഭൂമിയെങ്കിലും പദ്ധതിക്ക് ആവശ്യമായി വരും. തിരുവനന്തപുരത്തെ നെയ്യാർ ഡാമിനോടുചേർന്നുള്ള സിംഹപാർക്ക് മാതൃകയിലാവും പാർക്ക്. വാഹനത്തിൽ സഞ്ചരിച്ച് സഞ്ചാരികൾക്ക് കടുവകളെ കാണാനാവും.

തിരുവനന്തപുരം കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി, മലബാർമേഖലയിൽനിന്ന് പുനരധിവസിപ്പിക്കുന്ന കാട്ടാനകളെ സംരക്ഷിക്കാനുള്ള സാറ്റലൈറ്റ് സെന്റർ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. സഫാരി പാർക്കും സാറ്റലൈറ്റ് സെന്ററും യാഥാർഥ്യമായാൽ മലബാറിലെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാവുമെന്നാണ് കരുതുന്നത്.

വടക്കൻ ജില്ലകളിൽ നിലവിൽ ഇത്തരം പാർക്കുകളൊന്നുമില്ല. പെരുവണ്ണാമൂഴി, കക്കയം ഡാമുകൾ ഉൾപ്പെടെയുള്ള ടൂറിസം സർക്യൂട്ടായി വികസിച്ചാൽ ജില്ലയിലെ ടൂറിസം മേഖലയ്ക്കും അത് ഉണർവാകും. അതിനിടെ, പദ്ധതിയെച്ചൊല്ലി പേരാമ്പ്ര മേഖലയിൽ ആശങ്കയും രൂപപ്പെട്ടിട്ടുണ്ട്. പാർക്ക് വരുന്നത് ഭാവിയിൽ പ്രദേശത്ത് ഗതാഗതനിയന്ത്രണം അടക്കമുള്ളവയ്ക്ക് ഇടയാക്കുമോ എന്ന സംശയമാണ് കർഷകസംഘടനകൾ ഉയർത്തുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണ റേഡിയോ ഇപ്പോൾ വാട്‌സാപ്പ് ചാനലിലും ലഭ്യമാണ്

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും ചാനലുകൾ ഫോളോ ചെയ്യാം

https://whatsapp.com/channel/0029Va8nR611iUxaSxuMUw2Z

———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *