ഭീഷണിയായി നിന്നിരുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റി ട്രോമാകെയർ പ്രവർത്തകർ

Share to

Perinthalmanna Radio
Date: 07-07-2023

പെരിന്തൽമണ്ണ: കുന്നപ്പള്ളി വളയംമൂച്ചി എരവിമംഗലം റോഡിൽ റോഡിനു കുറുകെ വഴിയാത്രകാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റി മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. മഴ ശക്തമാകുന്നതോടെ അപകട സാധ്യത കണ്ടുകൊണ്ട് ഇരുപതാം വാർഡ് കൗൺസിലർ ഷർലിജ വില്ലേജ് ഓഫീസർ ഷൈജുമായി ബന്ധപെടുകയും അദ്ദേഹം പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാനും ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് രക്ഷാധികാരി കൂടിയായ പി. ഷാജിയെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ പ്രവർത്തകർ ഈ ധൗത്യം ഏറ്റെടുക്കുകയുമായിരുന്നു. യൂണിറ്റ് ലീഡർ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് സെക്രട്ടറി ഷുഹൈബ് മാട്ടായ, സുമേഷ് വലമ്പൂർ, ഷക്കീർ കുന്നപ്പള്ളി, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, വഹിദ അബു, ഫാറൂഖ് പൂപ്പലം, അരുൺ എന്നിവർ പങ്കാളികളായി.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *