Perinthalmanna Radio
Date:09-07-2023
തിരൂർക്കാട്: തിരൂർക്കാട് അങ്ങാടിയിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയ കുരങ്ങൻ ചത്തു. ഷോക്കേറ്റ് കുരങ്ങൻ വീണുകിടപ്പുണ്ടെന്ന് നാട്ടുക്കാർ അമരമ്പലം സൗത്ത് RRT ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവരുടെ നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലാ ട്രോമാകെയർ മങ്കട സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ ഉടൻ തന്നെ സ്ഥലതെത്തിയെങ്കിലും കുരങ്ങന്റെ ജീവൻ നഷ്ട്ടമായിരുന്നു. വിവരം RRT ഉദ്യോഗസ്ഥരെ അറിയിക്കുകയും കരുവാരകുണ്ട് ഡി. എഫ്. ഒ യുടെ നിർദ്ദേശപ്രകാരം വെട്ടത്തൂരിൽ നിന്നെത്തിയ ഫോറെസ്റ്റ് ജീവനക്കാർക്ക് കുരങ്ങനെ ട്രോമാകെയർ പ്രവർത്തകർ കൈമാറി. മലപ്പുറം ജില്ലാ ട്രോമാ കെയർ മങ്കട സ്റ്റേഷൻ യൂണിറ്റ് ലീഡർ സുമേഷ് വലമ്പൂർ, ഫവാസ് മങ്കട എന്നിവരാണ് കുരങ്ങനെ കൈമാറിയത്.
……………………………………….
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ