Perinthalmanna Radio
Date: 12-12-2022
പെരിന്തൽമണ്ണ: മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പുതിയ പ്രവർത്തകരെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട പരിശീലനം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പെരിന്തൽമണ്ണ ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ ആണ് ട്രെയിനിങ് സംഘടിപ്പിച്ചത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെയും, ഫയർ & റെസ്ക്യൂ ഡിപ്പാർട്മെന്റിന്റെയും ട്രെയിനിങ് ആണ് രണ്ടാം ഘട്ട ട്രൈനിങ്ങിൽ ഉൾപെടുത്തിയിരുന്നത്. സ്റ്റേഷൻ യൂണിറ്റ് അംഗം വഹിദ അബു പരിപാടി സ്വാഗതം ചെയ്തു. ട്രെയിനിങ് ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെ മുസ്തഫ നിർവഹിച്ചു. സ്റ്റേഷൻ യൂണിറ്റ് അംഗം ഫവാസ് മങ്കട അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, ഫയർ & റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) അബ്ദുൽ സലീമും ക്ലാസിന് നേതൃത്വം നൽകി. പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഷക്കീർ കുന്നപ്പള്ളി, റഹീസ് കുറ്റിരി, ഷുഹൈബ് മാട്ടായ, സുധീഷ് ഒലിങ്കര, ഫൈസൽ ചെറുകര, ജുനൈസ് മാനത്തു മംഗലം, സുമേഷ് വലമ്പൂർ, ജിൻഷാദ് പൂപ്പലം, ഹുസ്സൻ കക്കൂത്ത്, ഫാറൂഖ് പൂപ്പലം, സൽമാൻ ഒടമല, സിദ്ധീഖ് കക്കൂത്ത് തുടങ്ങിയവർ പങ്കെടുത്തു.