അപകട ഭീഷണിയായി നിന്നിരുന്ന മരം ട്രോമാകെയർ പ്രവർത്തകർ മുറിച്ചുമാറ്റി

Share to

Perinthalmanna Radio
Date: 29-05-2023

പെരിന്തൽമണ്ണ: പട്ടാമ്പി റോട്ടിൽ ഗവ:കാന്റീന് പുറക് വശത്തായി കടകൾക്കും ഗവ:കാന്റീനും അപകട ഭീഷണിയായി നിന്നിരുന്ന ഉണങ്ങിയ പടുമരം മുറിച്ചുമാറ്റി മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ പ്രവർത്തകർ. മഴക്കാലം തുടങ്ങിയാൽ ചെറിയകാറ്റ് അടിച്ചാൽ പോലും മറിഞ്ഞു വീഴും എന്ന രീതിയിൽ നിന്നിരുന്ന പാടുമരം, പെരിന്തൽമണ്ണ നഗരത്തിലെ പഴക്കംമേറിയ കെട്ടിടത്തിനും സമീപത്തെ തിരക്കേറിയ കടകൾക്കും ഭീഷണിയാണ്‌ എന്നും മറിഞ്ഞു വീണാൽ ഒരു പക്ഷെ വൻ ദുരന്തത്തിലേക്ക് അത് കാരണമാകും എന്നും പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ ജയകൃഷ്ണൻ, മലപ്പുറം  ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ അറിയിക്കുകയും യൂണിറ്റ് ലീഡർ ഫവാസ് മങ്കടയുടെ നേതൃത്വത്തിലുള്ള സംഘo മരം മുറിച്ചു മാറ്റുകയുമായിരുന്നു.
ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലീ, ഷുഹൈബ് മാട്ടായ,റഹീസ് കുറ്റീരി, സുധീഷ് ഒലിങ്കര, സുമേഷ് വലമ്പൂർ, ഫാറൂഖ് പൂപ്പലം, റെനിൻ ഏലംകുളം, ഹുസ്സൻ കക്കൂത്ത്, ജിൻഷാദ് പൂപ്പലം എന്നിവർ പങ്കാളികളായി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *