പെരിന്തൽമണ്ണ അർബൻ ബാങ്ക് സെന്റിനറി ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Share to

Perinthalmanna Radio
Date: 14-05-2023

പെരിന്തൽമണ്ണ : 107 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കിന്റെ ശതാബ്ദി കെട്ടിടം ചൊവ്വാഴ്ച രാവിലെ ഒൻപതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 12.79 കോടി രൂപ ചെലവഴിച്ച കെട്ടിട സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണസംഘമാണ് നിർവഹിച്ചത്. 2160 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള അഞ്ചുനിലക്കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യവും ഇടപാടുകാർക്കാവശ്യമായ മറ്റ് ആധുനിക സജ്ജീകരണങ്ങളുമുണ്ട്.

ഏറ്റവും അടിയിൽ പാർക്കിങ്ങ്‌, താഴത്തെനിലയിൽ പ്രധാനശാഖ, ഒന്നാംനിലയിൽ ഹെഡ് ഓഫീസ്‌, രണ്ടാംനിലയിൽ ഡയറക്ടർ ബോർഡ് റൂം, സെമിനാർ ഹാൾ, ഐ.ടി. ഡിപ്പാർട്ട്‌മെന്റ് എന്നിവയും മൂന്നാംനിലയിൽ കോൺഫറൻസ് ഹാളുമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് ചെയർമാൻ സി. ദിവാകരൻ, വൈസ് ചെയർമാൻ പി.കെ. കുഞ്ഞുമോൻ, ഡയറക്ടർമാരായ സി.പി. മൊയ്തീൻകുട്ടി, ഹനീഫ വള്ളൂരാൻ, സി.ഇ.ഒ. സി. രവീന്ദ്രനാഥൻ, ജനറൽ മാനേജർ എസ്.ആർ. രവിശങ്കർ, അസി. ജനറൽ മാനേജർ കെ. ഷീജ ബീഗം, ഡെവലപ്‌മെന്റ് ഓഫീസർ എ. ഹരി എന്നിവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *