
Perinthalmanna Radio
Date: 17-05-2023
പെരിന്തല്‍മണ്ണ: അര്‍ബന്‍ സഹകരണ ബാങ്കിന്‍റെ സെന്‍റിനറി ബില്‍ഡിംഗ് മുഖ്യമന്ത്രിയെ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണയിലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും ജനങ്ങളെ സഹായിക്കുന്നതിനു നേതൃത്വപരമായ പങ്ക് വഹിക്കുന്ന സഹകരണ സ്ഥാപനമാണ് പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് പെരിന്തല്‍മണ്ണയുടെ സെന്‍റിനറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം, എംഎല്‍എ പി.അബ്ദുള്‍ ഹമീദ് എംഎല്‍എ, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി.ഷാജി, മുന്‍ മന്ത്രിമാരായിരുന്ന പാലോളി മുഹമ്മദ് കുട്ടി, മുന്‍ എംഎല്‍എ വി. ശശികുമാര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം വി.രമേശന്‍, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ പെരിന്തല്‍മണ്ണ പി.ഷംസുദ്ധീന്‍, ബാങ്ക് മുന്‍ ചെയര്‍മാന്‍മാരായ പി.പി.വാസുദേവന്‍, സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, സഹകരണ സംഘം ഭാരവാഹികള്‍ എന്നിവരടക്കം വന്‍ജനാവലി ചടങ്ങില്‍ പങ്കെടുത്തു. നിലവിലെ കെട്ടിടത്തിന് തൊട്ട് പുറകിലെ 26 സെന്‍റ് സ്ഥലത്താണ് അഞ്ച് നിലകളില്‍ 23242 സ്ക്വയര്‍ഫീറ്റില്‍ കെട്ടിടം പണിതു പൂര്‍ത്തിയായിട്ടുള്ളത്. മെയിന്‍ ബ്രാഞ്ച്, ഹെഡ് ഓഫീസ്, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍,ലിഫ്റ്റ്, എടിഎം അടക്കം എല്ലാവിധ ആധുനിക സംവിധാനങ്ങളും കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിഖ്യാതമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘമാണ് 12.79 കോടി രൂപ ചെലവില്‍ കെട്ടിട നിര്‍മാണം നിര്‍വഹിച്ചത്. ആര്‍ക്കിടെക്‌ട് ഷൈലേഷ് ഭാസ്കര്‍ (എയുഎസ് കണ്‍സോര്‍ഷ്യം ബാംഗ്ലൂര്‍) ആണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്. ബാങ്ക് ചെയര്‍മാന്‍ സി.ദിവാകരന്‍ സ്വാഗതം പറഞ്ഞു. സിഇഒ സി.രവീന്ദ്ര നാഥന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് ജനറല്‍ മാനേജര്‍ എസ്.ആര്‍.രവിശങ്കര്‍ നന്ദിയും പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
