വളാംകുളവും പരിസര പ്രദേശങ്ങളും പുലി ഭീതിയിൽ

Share to

പെരിന്തൽമണ്ണ: ആനമങ്ങാട് വളാംകുളവും പരിസര പ്രദേശങ്ങളും പുലി ഭീതിയിൽ. വളാംകുളം, ഒടമല, പരിയാപുരം, വാഴേങ്കട പ്രദേശങ്ങളിൽ പുലിയെ കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. അഭ്യൂഹം ശക്തമായതോടെ ഇന്നലെ പകൽ പോലും ആളുകൾ പുറത്തിറങ്ങാൻ ഭയത്തിലായിരുന്നു. വനം വകു പ്പ് ഉദ്യോഗസ്ഥർ വളാംകുളം മേഖലയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ വൈകിട്ട് പരിയാപുരം എൽപി സ്കൂൾ പരിസരത്ത് പുലിയെ കണ്ടതായാണ് പറയുന്നത്. പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്സൽ അറിയിച്ചു.

Share to