
Perinthalmanna Radio
Date: 19-03-2023
വളാഞ്ചേരി: വെള്ളിയാഴ്ച മൂന്നുപേരുടെ ജീവനെടുത്ത ദേശീയപാതയിലെ അപകടക്കെണിയായ വട്ടപ്പാറയിൽ ശനിയാഴ്ച രാത്രി എട്ടരയോടെ വീണ്ടും അപകടം. തിരൂരിൽനിന്ന് നാളികേരവുമായി തമിഴ്‌നാട്ടിലെ കാങ്കയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറി താഴ്ചയിലേക്ക് വീഴാതിരുന്നതിനാൽ വലിയൊരു ദുരന്തം ആവർത്തിച്ചില്ല.
ചെറിയ പരിക്കുകളോടെ ഡ്രൈവർ തമിഴ്‌നാട് വിരുദാചലം സ്വദേശി ശിവപാലനെ(32) വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. മുടിപ്പിൻവളവിൽ അപകടമുണ്ടായതിനെത്തുടർന്ന് നഗരത്തിലും സമീപപ്രദേശങ്ങളിലെ ബൈപ്പാസ് റോഡുകളിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം സവാളയുമായി വന്ന ലോറി മറിഞ്ഞ മുടിപ്പിൻവളവിലായിരുന്നു ഈ അപകടവും. മൂന്നാഴ്ചക്കിടെ വട്ടപ്പാറയിൽ നടക്കുന്ന അഞ്ചാമത്തെ വലിയ അപകടമാണ് ശനിയാഴ്ച രാത്രിയുണ്ടായത്. വെള്ളിയാഴ്ച രാവിലെ നാസിക്കിൽനിന്ന് ആലുവയിലേക്ക് സവാളയുമായി പോകുകയായിരുന്ന ലോറി മറിഞ്ഞ് മൂന്നുപേർ തൽക്ഷണം മരിച്ചതിനുപിന്നാലെയാണ് വീണ്ടുമൊരു ലോറിയപകടം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
