
Perinthalmanna Radio
Date: 09-05-2023
വളാഞ്ചേരി: ദേശീയ പാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണം വിട്ട് ചരക്ക് ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ചൊവാഴ്ച രാവിലെ 6.20 ഓടെയാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി ഡ്രൈവര്‍ രാജുവിന് നിസാര പരിക്കേറ്റു. പ്രധാന വളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് റോഡരികിലാണ് ലോറി മറിഞ്ഞത്. പൊലീസ് എത്തിമേല്‍ നടപടികള്‍ സ്വീകരിച്ചു.
മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ ലോറി അപകടം നടന്ന് രണ്ടു മാസം തികയുന്നതിന് മുന്‍പേയാണ് വീണ്ടും അപകടം നടന്നത്. മാര്‍ച്ച് 17നായിരുന്നു മൂന്നു പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ ദുരന്തം നടന്നത്. ലോറി ഡ്രൈവര്‍ ചാലക്കുടി അലമറ്റംകുണ്ട് ചൂളക്കല്‍ ഉണ്ണികൃഷ്ണന് (55), ലോറി ഉടമ ചാലക്കുടി വടക്കുഞ്ചേരി ഐനിക്കാടന്‍ ജോര്‍ജിന്റെ മകന് അരുണ്‍ ജോര്‍ജ് (28), മണ്ണാര്‍ക്കാട് കോട്ടോപ്പാടം വേങ്ങയിലെ ചിറ്റലാടിമേലു വീട്ടില്‍ ശരത് (29) എന്നിവരാണ് അന്ന് മരിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
